2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

പീഡനത്തിന് ഇരയായ പെണ്‍കുട്ടി തടങ്കലിലെന്ന് മാതാവ്

  • ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി
    അന്യായമായി പാര്‍പ്പിച്ച മകളെ
    വിട്ടു കിട്ടണമെന്നാവശ്യം
  • പെണ്‍കുട്ടിയെ കാണാന്‍ മാതാവിന് കോടതി അനുമതി നല്‍കി

 

കൊച്ചി: പ്രഭാഷകന്‍ ഷഫീഖ് അല്‍ ഖാസിമിയുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അന്യായമായി ചൈല്‍ഡ് വെല്‍ഫയര്‍കമ്മിറ്റി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇതുമൂലം മകളുടെ പഠനം മുടങ്ങിയിരിക്കുകയാണെന്നും പെണ്‍കുട്ടിയുടെ മാതാവ്.

മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് മാതാവിന്റെ ഈ ആവശ്യം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നു പറയുന്ന പരാതിയില്‍ മകളെ തന്റെ കൂടെ വിടണമെന്നുമാണ് ആവശ്യം. മകളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. അതിനാല്‍ മകളെ ഹാജരാക്കാന്‍ കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നും മാതാവ് ആവശ്യപ്പെട്ടു. അതേ സമയം പെണ്‍കുട്ടിയെ കാണാന്‍ മാതാവിന് കോടതി അനുമതി നല്‍കി.

പോക്‌സോ ചുമത്തിയ കേസില്‍ ഷെഫീഖ് ഖാസിമി ഇപ്പോഴും ഒളിവിലാണ്. പലയിടത്തായി ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇയാള്‍ കോടതി മുമ്പാകെ കീഴടങ്ങുമെന്നും വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും അതും സംഭവിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.