2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

അവസാനിപ്പിക്കുന്നത് സമരം, പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി 48 ദിവസമായി സെക്രട്ടറിയേറ്റില്‍നടത്തി വന്ന സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസ വേദിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

വിശ്വാസ സംരക്ഷണത്തിനുള്ള ബി.ജെ.പിയുടെ പോരാട്ടം വിജയിച്ചില്ല. സമരം പൂര്‍ണ്ണവിജയമായിരുന്നില്ല. അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തിവന്ന നിരാഹാരസമരം നാളെ പത്തരക്ക് അവസാനിപ്പിക്കും. ശബരിമല നട അടക്കുന്നതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്.

നാളെ പുത്തരികണ്ടത്ത് നടക്കുന്ന അയ്യപ്പസംഗമത്തോടെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം. 48 ാം ദിവസം നടക്കുന്ന സമരത്തില്‍ പി.കെ.കൃഷ്ണദാസാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്. സര്‍ക്കാര്‍ സമരത്തോട് മുഖം തിരിച്ചതും പാര്‍ട്ടിക്കുള്ളില്‍ തന്നെ വിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നതും അനാവശ്യമായി വന്ന ഹര്‍ത്താലുകളും സമരത്തിന്റ ആവേശം കുറച്ചു. ഞായറാഴ്ച സംങ്കടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി അടക്കമുള്ളവര്‍ പങ്കെടുക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.