2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ശബരിമല ഹര്‍ത്താല്‍: നഷ്ടം കര്‍മസമിതിയില്‍ നിന്ന് ഈടാക്കണമെന്ന് സര്‍ക്കാര്‍

 

  • 990 കേസുകളിലായി 32270 പേര്‍ പ്രതികള്‍
  • കെ. എസ്. ആര്‍.ടിസി തല്ലിത്തകര്‍ത്തതില്‍ മാത്രം നഷ്ടം 3.3 കോടി 

 

കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ ശബരിമല കര്‍മസമിതിയില്‍ നിന്ന് ഈടാക്കണമെന്ന് സര്‍ക്കാര്‍. ഈ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 990 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.
6.45 ലക്ഷം സ്വകാര്യ മുതലാണ് ഈ ഹര്‍ത്താലില്‍ മാത്രം നശിപ്പിക്കപ്പെട്ടത്. 141 സാധാരണക്കാര്‍ക്കും 11 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 150 പൊലിസുകാര്‍ക്കും പരുക്കേറ്റു. 990 കേസുകളിലായി 32,270 പേരെ പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കെ. എസ്. ആര്‍.ടി സിക്കു മാത്രം 3.3 കോടിയുടെ നഷ്ടമുണ്ടായി. മറ്റു വിഭാഗങ്ങളിലായി 38.52 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.