2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

അലിഗഢിന്റെ ന്യൂനപക്ഷ പദവി: തീരുമാനം സുപ്രിംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെടുള്ള ഹരജികള്‍ സുപ്രിംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നിലനില്‍ക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ യു.പി.എ സര്‍ക്കാര്‍ കാലത്ത് കേന്ദ്രം നല്‍കിയ അപ്പീലാണ് വിശാല ബെഞ്ച് പരിഗണിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ബെഞ്ച് നിശ്ചയിക്കുകയും ചെയ്യും. അലിഗഢിന്റെ പദവിയുടെ കാര്യത്തിലും തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് ഇക്കാര്യം തീരുമാനം ഭരണഘടനാ ബെഞ്ചിന് വിട്ടത്.

യു.പി.എ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 2016ല്‍ ബി.ജെ.പി സര്‍ക്കാര്‍ ഈ അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍വലാശാലയുടെ ന്യൂനപക്ഷ പദവി തന്നെ ആശങ്കയിലാണുള്ളത്.

1968ലെ അസീസ് ബാഷ കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് അലിഗഡ് മുസ്‌ലിം സര്‍വകലാശാല കേന്ദ്ര സര്‍വകലാശാലയാണെന്നും ന്യൂനപക്ഷ സ്ഥാപനമല്ലെന്നും വിധിച്ചിരുന്നു. എന്നാല്‍ ഇതു മറികടക്കാന്‍ 1981 ല്‍ സര്‍വകലാശാലാ ഭേദഗതി ബില്‍ കൊണ്ടുവന്നു. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് 2006ല്‍ അലഹബാദ് ഹൈക്കോടതി സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നല്‍ല്‍കുന്ന നിയമത്തിലെ വകുപ്പ് എടുത്തുകളഞ്ഞത്.

 

 


 

 


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.