2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

റാഫേല്‍: ഉത്തരവില്‍ വന്‍ പിഴവ്; സി.എ.ജിയുടെ ഇല്ലാത്ത റിപ്പോര്‍ട്ടിനെ കുറിച്ച് പരാമര്‍ശം

ആക്രമണം കടുപ്പിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് സംബന്ധിച്ച ഹരജികള്‍ തള്ളി സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഗുരുതരമായ തെറ്റ്. 29 പേജ് വരുന്ന ചീഫ ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് എഴുതിയ ഉത്തരവിലെ 21ാം പേജിലാണ് തെറ്റുകള്‍ കടന്നുകൂടിയത്. ഈ പേജിലെ ആദ്യ ഖണ്ഡികയില്‍ പറയുന്നത് ഇങ്ങിനെ. ‘പ്രതിരോധ ഇടപാടുകളുടെ രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടതുള്ളതിനാല്‍ വിമാനങ്ങളുടെ വിലയുള്‍പ്പെടെയുള്ള വിവരങ്ങള്‍ പാര്‍ലമെന്റിനെ പോലും അറിയിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. എന്നാല്‍, വിമാനവിലയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി) പരിശോധിക്കാന്‍ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം സി.എ.ജി തയ്യാറാക്കിയ റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) പരിശോധിച്ചതാണ്’.

എന്നാല്‍, സി.എ.ജി അങ്ങിനെയൊരു റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് മല്ലിക്കാര്‍ജ്ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ പി.എ.സിക്കു നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. തന്നെയുമല്ല, ഇടപാട് സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ഇക്കാര്യം ഇന്നലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത്തരത്തിലൊരു റിപ്പോര്‍ട്ടില്ലെന്ന് ഹരജിക്കാരായ പ്രശാന്ത് ഭൂഷണും അരുണ്‍ഷൂരിയും യശ്വന്ത് സിന്‍ഹയും വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിച്ച രാഹുല്‍ഗാന്ധി, കാവല്‍ക്കാരന്‍ കള്ളനാണെന്നും റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റിലയന്‍സ് മേധാവി അനില്‍ അംബാനിയും കുടുങ്ങുമെന്നും പറഞ്ഞു. മോദി മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ ഭയക്കുകയാണ്. അംബാനിക്കുവേണ്ടി മോദി കളവ് നടത്തി. എന്തിനാണ് യാതൊരു മുന്‍ പരിചയവുമില്ലാത്ത അംബാനിയുടെ കമ്പനിക്കു വേണ്ടി 30,000 കോടിയുടെ കരാര്‍ നല്‍കിയത്? മോദി പറഞ്ഞിട്ടാണ് റിലയന്‍സിന് കരാര്‍ നല്‍കിയതെന്ന് ഫ്രഞ്ച് പ്രസിഡന്റ് മുന്‍ പറയുന്നു. റാഫേല്‍ ഇടപാട് സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നും അങ്ങിനെയൊരു റിപ്പോര്‍ട്ട് പി.എ.സി കണ്ടിട്ടില്ലെന്നും പറഞ്ഞ രാഹുല്‍, ഇടപാടിനെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഫ്രഞ്ച് പാര്‍ലമെന്റിലാണോയെന്നും അദ്ദേഹം ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.