2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

പരമ്പര ലക്ഷ്യം; പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യയ്ക്ക് ആദ്യം ബാറ്റിങ്

പോര്‍ട്ട് എലിസബത്ത്: ചരിത്രവിജയം തേടിയിറങ്ങുന്ന ടീം ഇന്ത്യയ്ക്ക് നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ടീം ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

ആറു മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മൂന്നു ഏകദിനം വിജയിച്ച് മുന്നിട്ടു നില്‍ക്കുകയാണ് ടീം ഇന്ത്യ. നാലാം മത്സരത്തില്‍ വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ചരിത്രത്തില്‍ ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര സ്വന്തമാക്കിയില്ലെന്ന ചീത്തപ്പേരി തിരുത്താനുള്ള അവസരമാണ് ടീം ഇന്ത്യയ്ക്ക്. ഒരു വിജയം മാത്രം മതി അതിന്. എന്നാല്‍, വിട്ടുകൊടുക്കാനുള്ള ഒരുക്കത്തിലല്ല ടീം ദക്ഷിണാഫ്രിക്ക. വിജയം മാത്രം ലക്ഷ്യമാക്കി ഇരുടീമുകളും ഇറങ്ങുമ്പോള്‍ തീ പാറുന്ന മത്സരമാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.