2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സീരിയല്‍ മരണം

നന്ദകുമാര്‍ പയ്യന്നൂര്‍

ചാനലില്‍ വന്നുകൊണ്ടിരിക്കുന്ന സീരിയല്‍ ജനപ്രിയമായതോടെ പുതുമുഖ നായകന്‍ ശ്രദ്ധിക്കപ്പെട്ടു. നാലാള്‍ കൂടുന്ന സ്ഥലത്ത് സീരിയലും പുതുമുഖവും ചര്‍ച്ചാവിഷയമായപ്പോള്‍ പുതുമുഖം കൂടുതല്‍ പ്രതിഫലം അവശ്യപ്പെടാന്‍ തുടങ്ങി.
താമസംവിനാ നിര്‍മാതാവിന്റെ നിര്‍ബന്ധപ്രകാരം തിരക്കഥാകൃത്ത് കൊലയാളിയായി. പുതുമുഖ നായകന്റെ മാലചാര്‍ത്തിയ ഫോട്ടോയ്ക്കു കീഴെ കണ്ണീരൊലിപ്പിച്ചു പുതിയ നായകന്‍ വാഹനാപകടം വിവരിച്ചു…


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.