2017 November 11 Saturday
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു മിന്ന നേരമെന്നേതുമറിഞ്ഞീലാ.
പൂന്താനം നമ്പൂതിരി

‘ഇനിയുറങ്ങാരിരോ’ കണ്‍മണിയുടെ ആദ്യ ചിത്രവുമായി സെറീന വില്യംസ്

ലോസ് ആഞ്ചലസ്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് പങ്കു വെച്ച ആദ്യത്തെ കണ്‍മണിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. രണ്ടാഴ്ച പ്രായമുള്ള  പെണ്‍കുഞ്ഞിനെ മാറില്‍ കിടത്തി ഉറക്കുന്ന ചിത്രമാണ് സെറീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തത്.  അലക്‌സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ആദ്യ സ്‌കാനിങ്ങുള്‍പെടെ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോയും ഇതോടൊപ്പം സെറീന പങ്കു വെച്ചിട്ടുണ്ട്. സെപ്തംബര്‍ ഒന്നിനാണ് സെറീന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

റെഡിറ്റ് സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനാണ് സെറീനയുടെ പങ്കാളി.  
 മുപ്പത്തഞ്ചുകാരിയായ സെറീന 20 ആഴ്ച ഗര്‍ഭിണിയായിരിക്കെയാണ് കഴിഞ്ഞ ജനുവരിയില്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം നേടിയത്.അവരുടെ കരിയറിലെ 23ാം ഗ്രാന്റ് സ്ലാം കിരീടമായിരുന്നു അത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.