2018 May 16 Wednesday
വിട്ടുവീഴ്ച നല്ലൊരു കുടയായി ഉപയോഗിക്കാമെങ്കിലും ഒരു മേല്‍ക്കൂരയെന്ന നിലയില്‍ അതത്ര ഭദ്രമല്ല. അതൊരു താല്‍ക്കാലിക സംവിധാനമാണ്.
ഡോസ് റസ്സല്‍ ലവല്‍

കര്‍ണാടക പ്രതിസന്ധി: ഓഹരിവിപണിയില്‍ ഇടിവ്

മുംബൈ: കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തില്‍ കുതിച്ചുയര്‍ന്ന ഓഹരിവിപണി, രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ കൂപ്പുകുത്തി. മുംബൈ സൂചിക സെന്‍സെക്‌സ് 245.23 പോയിന്റ് ഇടിഞ്ഞ് 345,298.71 പോയിന്റിലെത്തി. 0.69 ഇടിവാണ് രേഖപ്പെടുത്തിയത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 77 പോയന്റ് നഷ്ടത്തില്‍ 10724ലിലാണ് വ്യാപാരം ആരംഭിച്ചത്.

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ജനതാദള്‍ എസിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന വാര്‍ത്ത പരന്നതോടെ ഇന്നലെതന്നെ വിപണി കൂപ്പുകുത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.