2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

അഞ്ചാം ക്ലാസും ഇവിടെ വയ്ക്കായിരുന്നില്ലേ ടീച്ചറേ….കണ്ണുനിറയ്ക്കും കുട്ടികളുടെ ഈ യാത്രയയപ്പു ചടങ്ങ്

മലപ്പുറം മാറഞ്ചേരി പഞ്ചായത്തിലെ പുറങ് ജിഎല്‍പി സ്‌കൂളാണ് വേദി

കോഴിക്കോട്: ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് അവിടത്തെ അധ്യാപകരോടുള്ള സ്‌നേഹമാണ് ഈ വിഡിയോ കാണിച്ചു തരുന്നത്.

മലപ്പുറം മാറഞ്ചേരി പഞ്ചായത്തിലെ പുറങ് ജിഎല്‍പി സ്‌കൂളാണ് വേദി. ഇന്നലെയായിരുന്നു നാലാം ക്ലാസുകാരുടെ യാത്രയയപ്പു ചടങ്ങ്.

രണ്ടു ഡിവിഷനിലേയും കുട്ടികള്‍ ഒത്തുകൂടി സ്‌കൂളിലെ അവസാനദിനം പങ്കിട്ടപ്പോള്‍ പലര്‍ക്കും നിയന്ത്രണം വിട്ടു.

നാലുവര്‍ഷം പഠിച്ച സ്‌കൂളില്‍നിന്നു പോകാന്‍ അവര്‍ക്കാകുന്നില്ല. അഞ്ചും ആറും ക്ലാസുകള്‍ കൂടി ഇവിടെ കൊണ്ടുവരായിരുന്നോ എന്നു നിഷ്‌കളങ്കതയോടെ അവര്‍ ചോദിക്കുന്നു.

അത്രയ്ക്കും സ്‌നേഹമാണ് അവിടത്തെ അധ്യാപകരോട് വിദ്യാര്‍ഥികള്‍ക്ക്. തങ്ങളെ സ്വന്തം മക്കളപ്പോലെ സ്‌നേഹിച്ചിരുന്ന പ്രിയഅധ്യാപകരെ വിട്ടു പോകാന്‍ വയ്യെന്നു കൂട്ടത്തോടെ പറയുമ്പോള്‍ അധ്യാപകരുടെ കണ്ണും നിറയുന്നു.

പ്രദേശത്തെ മികച്ച സ്‌കൂളുകളില്‍ ഒന്നാണ് പുറങ് ജിഎല്‍പി. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ മികച്ച നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.