2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ലൈംഗിക പീഡനം: സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാത്തി മഹാരാജിനെതിരേ കേസ്

ന്യൂഡല്‍ഹി: ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ചക്കുറ്റത്തിന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാത്തി മഹാരാജിനെതിരേ കേസെടുത്തു.

ഡല്‍ഹിയിലെ ഫത്തേപ്പൂര്‍ ബെരി പ്രദേശത്തെ ദാത്തിയുടെ ആശ്രമത്തില്‍ വച്ചു രണ്ടു വര്‍ഷം മുന്‍പ് പീഡിപ്പിച്ചെന്നാണ് കേസ്.

ജീവനു ഭീഷണിയുണ്ടായിരുന്നതിനാല്‍ ആശ്രമത്തിലുള്ളപ്പോള്‍ പരാതിപ്പെടാന്‍ ഭയമായിരുന്നെന്നും ആശ്രമത്തില്‍നിന്നു പുറത്തു കടന്ന ഉടന്‍ പരാതിപ്പെടുകയായിരുന്നു എന്നും യുവതി പറഞ്ഞു.

ഇയാള്‍ മുന്‍പും ലൈംഗികപീഡന കേസുകളില്‍ പ്രതിയായിട്ടുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.