2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കര്‍ണാടകയില്‍ ഷെഡ്ഡില്‍ നിന്ന് എട്ട് വിവിപാറ്റ് ഉപകരണങ്ങള്‍ കണ്ടെടുത്തു

ബംഗളൂരു: കഴിഞ്ഞ 12ന് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ കര്‍ണാടകയില്‍ എട്ട് വിവിപാറ്റ് ഉപകരണങ്ങള്‍ ഷെഡ്ഡില്‍ ഉപേക്ഷിച്ച നിലയില്‍. ബീജാപുര്‍ ജില്ലയിലെ വിജയപുരയിലാണ് സംഭവം.

ഒരു തൊഴിലാളിയുടെ വീട്ടിലെ ഷെഡ്ഡില്‍ നിന്നാണ് ഉപകരണങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു.

 

ബാറ്ററികള്‍ ഇല്ലാതെ വിവിപാറ്റ് ഉപകരണത്തിന്റെ പെട്ടികളാണ് കണ്ടെടുത്തത്. തൊഴിലാളികള്‍ വസ്ത്രം ഇട്ടു സൂക്ഷിക്കുന്ന നിലയിലായിരുന്നു ഇവ. സംഭവത്തില്‍ അന്വേഷണം നടത്തുന്നതായി കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും അറിയിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.