2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു; സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ചുകൊലപ്പെടുത്തി

ന്യൂയോര്‍ക്ക്: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. സാധനങ്ങള്‍ വാങ്ങിക്കാനായി കടയില്‍ എത്തിയ മൂന്നംഗ കുടുംബമാണ് കൊലനടത്തിയത്.

മാസ്‌ക് ധരിക്കാതെ കടയില്‍ എത്തിയ കുടുംബത്തോട് സെക്യൂരിറ്റി ജീവനക്കാരന്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇത് തര്‍ക്കത്തിലേക്ക് നയിക്കുകയും ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരന് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.

സംഭവത്തില്‍ ഭാര്യയേയും ഭര്‍ത്താവിനേയും 23 കാരനായ മകനേയും പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു പുറമെ, കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.