2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

‘മതേതരത്വം പച്ചക്കള്ളം’, യോഗി ആദിത്യനാഥ്; മറുപടിയുമായി കപില്‍ സിബല്‍

റായ്പൂര്‍: മതേതരത്വം എന്ന വാക്ക് പച്ചക്കള്ളമാണെന്ന വാദവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതു പ്രചരിപ്പിച്ചവര്‍ രാജ്യത്തോട് മാപ്പു പറയണമെന്നും യോഗി കോണ്‍ഗ്രസിനെ പരാമര്‍ശിക്കാതെ പറഞ്ഞു. യോഗിയുടെ വാദത്തെ എതിര്‍ത്തുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തെത്തി. കേന്ദ്രത്തില്‍ മോദി ഭരണത്തെ ‘രാമരാജ്യം’ എന്നു വിശേഷിപ്പിക്കുന്ന യോഗിയുടെ വാക്കുകളാണ് പച്ചക്കള്ളമെന്ന് അദ്ദേഹം പറഞ്ഞു.

റായ്പുറില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് യോഗിയുടെ പരാമര്‍ശം. സ്വാതന്ത്ര്യാനന്തരം പറഞ്ഞുവരുന്ന മതേതരത്വം എന്ന വാക്ക് പച്ചക്കള്ളമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. സിസ്റ്റത്തിന് മതേതരമാവാനാവില്ല, അതുപയോഗിച്ചു വന്നവര്‍ രാജ്യത്തോട് മാപ്പു പറയണമെന്നും യോഗി പറഞ്ഞു.

യോഗിയുടെ പരാമര്‍ശത്തിന് അതേ നാണയത്തിലുള്ള മറുപടിയാണ് കപില്‍ സിബല്‍ നല്‍കിയത്. ”മതേതരത്വം പച്ചക്കള്ളമെന്നാണ് യോഗി പറയുന്നത്. മോദി സര്‍ക്കാരിനെ രാമരാജ്യവുമായാണ് അദ്ദേഹം താരതമ്യം ചെയ്യുന്നത്. ഈ ‘സത്യ’മാണ് വലിയ പച്ചക്കള്ളം”- കപില്‍ സിബല്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.