2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രാജ്യസഭാ എം.പിയും സമാജ് വാദി പാര്‍ട്ടി നേതാവുമായിരുന്ന അമര്‍ സിംഗ് അന്തരിച്ചു

 

ന്യൂഡല്‍ഹി: രാജ്യസഭാ എം.പിയും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിംഗ് അന്തരിച്ചു. മാസങ്ങളായി സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അമര്‍ സിംഗ്. കിഡ്‌നി രോഗം ബാധിച്ച് 2013 ല്‍ ദീര്‍ഘനാളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന അമര്‍സിംഗ് 2016 ലാണ് തിരിച്ചെത്തിയത്. എസ്.പിയില്‍ മുലായം സിംഗ് യാദവിന്റെ വിശ്വസ്തനായിരുന്ന അമര്‍ സിംഗ് പിന്നീട് ബി.ജെ.പി അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നു. നോട്ടുനിരോധനത്തെ പ്രകീര്‍ത്തിക്കാനും അമര്‍സിംഗ് മറന്നിരുന്നില്ല. 2017ല്‍ രണ്ടാമതും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട അമര്‍ സിംഗ് കോണ്‍ഗ്രസുമായി ചേരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഇതിനു ശേഷമാണ് പരസ്യമായി പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഭരണപദ്ധതികളെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.