2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

സ്‌കോള്‍ കേരളയിലെ ബന്ധു നിയമനം: വി.ടി ബല്‍റാമിനെതിരെ വാളെടുത്ത് ഡി.വൈ.എഫ്.ഐ നേതാവ്

തിരുവനന്തപുരം: സ്‌കോള്‍ കേരളയുമായി ബന്ധപ്പെട്ട് വി.ടി ബല്‍റാമിന്റെ ആരോപണത്തിനെതിരെ വാളോങ്ങി ഡി.വൈ.എഫ് ഐ നേതാവ് എ.എ റഹീം.
പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരിയടക്കമുള്ളവര്‍ക്ക് സ്ഥിര നിയമനം നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചുവെന്ന ബല്‍റാമിന്റെ ആരോപണണമാണ് റഹീമിനെ ചൊടിപ്പിച്ചിരിക്കുന്നത്.
തൃത്താല മഹാരാജാവിന്റെ വിളംബരത്തിന് നന്ദി. എന്റെ സഹോദരിയ്ക്ക് ജോലി സ്ഥിരപ്പെടുത്തിപ്പോലും… ഏതായാലും സഹോദരി എന്നോട് പറഞ്ഞില്ല. എന്തോ അനര്‍ഹമായത് ഞാന്‍ ഇടപെട്ട് എന്റെ പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നു എന്ന് തൃത്താലയില്‍ നിന്നും ഒരു വിളംബരം വന്നിരിക്കുന്നു. രാജാവിന്റെ കൂലിക്കാര്‍ വാട്‌സാപ്പ് വഴി ഓവര്‍ടൈം പണിയെടുത്തു ടി വിളംബരം നാട്ടാരെ അറിയിക്കാന്‍ നന്നായി പണിയെടുക്കുന്നുമുണ്ട്. കാര്യങ്ങള്‍ നന്നായി നടക്കട്ടെ.
മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടര്‍ന്നാലും…എന്ന വാചകത്തോടെയാണ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

തൃത്താല മഹാരാജാവിന്റെ വിളംബരത്തിന് നന്ദി.
എന്റെസഹോദരിയ്ക്ക് ജോലി സ്ഥിരപ്പെടുത്തിപ്പോലും… ഏതായാലും സഹോദരി എന്നോട് പറഞ്ഞില്ല. എന്തോ അനര്‍ഹമായത് ഞാന്‍ ഇടപെട്ട് എന്റെ പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നു എന്ന് തൃത്താലയില്‍ നിന്നും ഒരു വിളംബരം വന്നിരിക്കുന്നു. രാജാവിന്റെ കൂലിക്കാര്‍ വാട്‌സാപ്പ് വഴി ഓവര്‍ടൈം പണിയെടുത്തു ടി വിളംബരം നാട്ടാരെ അറിയിക്കാന്‍ നന്നായി പണിയെടുക്കുന്നുമുണ്ട്. കാര്യങ്ങള്‍ നന്നായി നടക്കട്ടെ.
പിന്നെ,
‘വര്‍ഗീയത വേണ്ട, ജോലി മതി’ എന്ന മുദ്രാവാക്യത്തോട് താങ്കള്‍ക്ക് തോന്നുന്ന അലര്‍ജി എനിക്ക് മനസ്സിലാക്കാനാകും. കാരണം ഇത് കേന്ദ്രസര്‍ക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ. വര്‍ഗീയതയ്ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാം. മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടര്‍ന്നാലും….


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News