2019 October 13 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കെട്ടിപ്പിടുത്തം ക്യാമറയ്ക്ക് മുന്‍പില്‍ മാത്രം; വിജയാരവത്തിനിടയിലും ശമ്പളാനുകൂല്യം വെട്ടിക്കുറച്ചതില്‍ ഇസ്‌റോ ശാസ്ത്രജ്ഞര്‍ പ്രതിഷേധത്തില്‍

 

ന്യൂഡല്‍ഹി: ചന്ദ്രയാന്‍- 2 വിന്റെ ഭാഗിക വിജയത്തില്‍ ആഘോഷിക്കുമ്പോഴും ഇസ്‌റോ ശാസ്ത്രജ്ഞര്‍ ശമ്പാനുകൂല്യ വെട്ടിക്കുറച്ചതിലെ പ്രതിഷേധത്തിലെന്ന് റിപ്പോര്‍ട്ട്.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം പ്രത്യേക ആനുകൂല്യം ലഭിച്ചിരുന്ന 1996 ലെ ഉത്തരവാണ് രണ്ടു മാസം മുന്‍പ് റദ്ദാക്കിയത്. ചന്ദ്രയാന്‍ വിക്ഷേപണത്തിന് തീരുമാനിച്ച ജൂലൈ 15 ന് ഒരുമാസം മുന്‍പ് ജൂണ്‍ 12 ന് പുറത്തിറങ്ങിയ പുതിയ ഉത്തരവ് പ്രകാരം ഇസ്‌റോയിലെ 90 ശതമാനം ജീവനക്കാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പ്രതിമാസം 10,000 രൂപയെങ്കിലും കുറവ് വരുമെന്ന് സിര്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു ദശാബ്ദം മുമ്പ് സുപ്രിം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇസ്‌റോയിലെ ജീവനക്കാര്‍ക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കുന്നതിനുള്ള പ്രത്യേക ആനുകൂല്യം നല്‍കുന്നതിനായി 1996 ല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാണ് കഴിഞ്ഞ ജൂണ്‍ 12 ന് റദ്ദാക്കുകയും ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍വരികയും ചെയ്തത്. ഇതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാവും പകലുമെന്നില്ലാതെ പ്രവര്‍ത്തിക്കുകയും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നുവെന്ന നിലയിലാണ് അത്തരം ജീവനക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി പ്രത്യേക ആനുകൂല്യങ്ങള്‍ തീരുമാനിച്ചത്. രണ്ടു ദശകത്തിലധികമായി ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം നിര്‍ത്തലാക്കിയത് ജീവനക്കാര്‍ക്കിടയില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ സമ്മേളത്തില്‍ ഈ വിഷയം രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നുവെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ സ്‌പേസ് എന്‍ജിനിയേര്‍സ് അസോസിയേഷന്‍ (എസ്.ഇ.എ) ഇസ്‌റോ ചെയര്‍മാന്‍ ഡോ. കെ ശിവന് ജൂലൈ അവസാനത്തെ ആഴ്ച കത്ത് നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News