2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിപണി പിടിച്ചെടുക്കാന്‍ മോട്ടോറോളയുടെ നാലാം തലമുറ എത്തുന്നു: മോട്ടോറോള ഇ-4 പ്ലസ്

ഒരു കാലത്ത് ലോകവിപണിയില്‍ ഏറ്റവും വിപണി മൂല്യമുണ്ടായിരുന്ന മൊബൈല്‍ ഭീമന്മാരായിരുന്നു മോട്ടോറോള. എന്നാല്‍, ഇപ്പോള്‍ നഷ്ടപ്പെട്ട പ്രതാപത്തിന്റെ നിഴലിലാണവര്‍. അടുത്തിടെയായി നഷ്ടപ്പെട്ട പ്രതാപം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മോട്ടോ.

പുതിയ വരവില്‍ അവര്‍ തങ്ങളുടെ നാലാം തലമുറയില്‍പ്പെട്ട മൊബൈല്‍ ഭീമനെയാണ് പരിചയപ്പെടുത്തുന്നത്. മോട്ടോ ഇ-4 പ്ലസ് എന്നാണ് ആ ഭീമന്റെ പേര്. 5000 mAh ശേഷിയുള്ള ബാറ്ററിയാണ് മോട്ടോ ഈ ഭീമന് നല്‍കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ മൊബൈലിന്റെ ബാറ്ററി ബാക്അപ്പിനെ കുറിച്ച് തല പുകയ്‌ക്കേണ്ട കാര്യമില്ല.

മൂന്ന് ജി.ബി റാമുള്ള ഇ-4 പ്ലസിന് 32 ജി.ബി ഇന്റേണല്‍ മെമ്മറിയുണ്ട്. ഉപഭോക്താവിന്റെ താല്‍പ്പര്യാര്‍ഥം ഇത് 128 ജി.ബി വരെ ഉയര്‍ത്താം. ക്വാര്‍ഡ്ക്വാര്‍ പ്രൊസസര്‍ മൊബൈലിന്റെ പ്രവര്‍ത്തനക്ഷമതയുടെ ആയാസികതയെ ബലപ്പെടുത്തുന്നു.

5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇ 4ന്റെ ബാക് കാമറ 13 എം.പിയാണ്. ഫ്രണ്ട് കാമറ അഞ്ച് മെഗാപിക്‌സല്‍ ആണ്. ഡിസ്‌പ്ലേയുടെ സുരക്ഷയ്ക്കായി കോണിങ് ഗോറില്ല ഗ്ലാസും ഒലിയോഫോബിക് കോട്ടിങ്ങും കമ്പനി ഒരുക്കിയിട്ടുണ്ട്. ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് നഗറ്റ് 7.1.1ലാണ് ഈ ആശാന്റെ പ്രവര്‍ത്തനം. എങ്കിലും ആവശ്യമുള്ളവര്‍ക്ക് പഴയ ആന്‍ഡ്രോയിഡിലേക്ക് പോകാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. നാനോ സിം സ്ലോട്ട് ഉള്ള മോട്ടോ ഇ-4 പ്ലസിന്റെ ഭാരം 181 ഗ്രാം മാത്രമേ ഉള്ളൂ.

അയേണ്‍ ഗ്രേ, ഫൈന്‍ ഗോള്‍ഡ്, ഓക്‌സ്‌ഫോഡ് ബ്ലു എന്നീ നിറങ്ങളില്‍ ലഭ്യമായ ഇ-4 പ്ലസിന്റെ മറ്റൊരു പ്രത്യേകത ബാറ്ററിയുടെ ഫാസ്റ്റ് റീചാര്‍ജിങ്. നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഇവന്. ഇത്രയേറെ ഫീച്ചറുകളുണ്ടെങ്കിലും സാധാരണക്കാരനെ മാത്രം ലക്ഷ്യം വച്ചുള്ള ഇവന്റെ വിലയും സാധരണക്കാരന്റെ കീശയിലൊതുങ്ങുന്നതാണ്. വെറും 9,999 രൂപ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.