2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

‘ഹിന്ദു ആധിപത്യ മേഖലയില്‍ മത്സരിക്കാന്‍ ഭയപ്പെടുന്നു’; രാഹുലിനെതിരെ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി മോദി

 

വാര്‍ധ: അമേത്തിക്കു പുറമേ വയനാട്ടില്‍ രണ്ടാം സീറ്റില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ മോദിയുടെ കടുത്ത വര്‍ഗീയ പരാമര്‍ശം. ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളെ പേടിച്ചാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.

‘പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍ ഹിന്ദു ആധിപത്യമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പേടിക്കുന്നു’- ആരെയും പേരു പരാമര്‍ശിക്കാതെ മോദി പറഞ്ഞു.

മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദികളെന്ന് വിളിച്ച് ഹിന്ദുക്കളെ കോണ്‍ഗ്രസ് അപമാനിച്ചുവെന്നും മോദി പറഞ്ഞു.

‘കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിച്ചു… അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പണികൊടുക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു. അവരിപ്പോള്‍ ഭൂരിപക്ഷ ജനങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ ഇറക്കാന്‍ പേടിക്കുന്നു’- മോദി പറഞ്ഞു.

‘സമാധാന കാംക്ഷികളായ’ ഹിന്ദുക്കളെ കോണ്‍ഗ്രസ് തീവ്രവാദികളെന്ന് മുദ്രകുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ‘ഹിന്ദു ഭീകരത’ എന്ന വാക്ക് കോണ്‍ഗ്രസാണ് ഉണ്ടാക്കിയതെന്നും മോദി പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.