2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

മെഡിക്കല്‍ കേസ് സുപ്രിംകോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: കേരളത്തിലെ നാലു സാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി വെള്ളിയാഴ്ച്ചത്തേക്കു മാറ്റി. പ്രവേശനത്തിനുള്ള സ്റ്റേ വെള്ളിയാാഴ്ച്ച വരെ തുടരും.

നാളെ നടക്കുന്ന അന്തിമവാദത്തിന് ശേഷം കേസില്‍ വിധി പറയുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

വയനാട് ഡി.എം മെഡിക്കല്‍ കോളേജ്, തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളേജ്, വര്‍ക്കല എസ്.ആര്‍ എന്നീ മെഡിക്കല്‍ കോളേജുകളിലെ 550 സീറ്റിലേക്കുള്ള പ്രവേശനമാണ് അനിശ്ചിതമായി നീളുന്നത്. നാലിടത്തെയും പ്രവേശന നടപടികള്‍ ഇന്നലെ ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.