2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കാന്‍ ഉത്തരവിറക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ 4ജി സ്പീഡ് ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കാന്‍ വേണ്ടി ഉത്തരവിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം തള്ളിയത്.

ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് പുന:സ്ഥാപിക്കാനാവുമോയെന്ന് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.

ഫ്രീഡം ഫോര്‍ മീഡിയ പ്രൊഫഷണല്‍ (എഫ്.എം.പി), പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍സ് എന്നീ സംഘനടകളുടെ നേതൃത്വത്തിലാണ് ഈ ആവശ്യമുന്നയിച്ച് സുപ്രിംകോടതിയെ സമീപിച്ചത്. നിലവില്‍ കശ്മീരിലുള്ള 2ജി ഇന്റര്‍നെറ്റ് തങ്ങളുടെ മേഖലയില്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.