2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഗുലാം നബി ആസാദിന് കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുമതി , വേണ്ടി വന്നാല്‍ ശ്രീനഗര്‍ സന്ദര്‍ശിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

 

ഡല്‍ഹി: കശ്മീരില്‍ ജനങ്ങള്‍ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നും നിജസ്ഥിതി മനസ്സിലാക്കാന്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.കശ്മീര്‍ ടൈംസിന്റെ എഡിറ്റര്‍ അനുരാധ ഭാസിന്‍ ഉന്നയിച്ച കാര്യങ്ങളോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
മുന്‍ കശ്മിര്‍ മുഖ്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന് കശ്മിര്‍ സന്ദര്‍ശിക്കാന്‍ കോടതി അനുമതിയും നല്‍കി. രാഷ്ട്രീയ ഇടപെടലുകളോ പ്രസംഗകളോ നടത്തില്ലെന്ന ഉറപ്പിന്‍മേലാണ് കോടതി ഗുലാമ നബിക്ക് അനുമതി നല്‍കിയത്

.

അതേ സമയം ജമ്മു കശ്മിര്‍ ഹൈക്കോടതി മുഖേന സാധാരണ ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുമെന്ന് ജസ്റ്റിസ് പറഞ്ഞിരുന്നു എന്നാല്‍ ഇതിന് മറുപടിയായി കശ്മീരില്‍ ഇന്റര്‍നെറ്റോ പൊതു ഗതാഗത സംവിധാനങ്ങളോ പുനഃസ്ഥാപിച്ചിട്ടില്ലെന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ജമ്മു കശ്മീര്‍ ഹൈക്കോടതിയുമായി ബന്ധപ്പെടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അവര്‍ വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാവുന്നില്ല എന്നത് വളരെ വളരെ രൂക്ഷമായ പ്രശ്നമാണ്. വേണ്ടി വന്നാല്‍ ശ്രീനഗര്‍ സന്ദര്‍ശിക്കും ഗൊഗോയ് പറഞ്ഞു. കശ്മീരില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.