2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചേ മതിയാകൂ; ഉടമകളുടെ അഭിഭാഷകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സുപ്രിംകോടതി

 

ന്യൂഡല്‍ഹി: മരടിലെ ഫഌറ്റുകള്‍ പൊളിച്ചുനീക്കണമെന്ന ഉത്തരവ് ആവര്‍ത്തിച്ച് സുപ്രിംകോടതി. ഇതിനെതിരെ ഫഌറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹരജി കോടതി തള്ളുകയും ചെയ്തു. കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നതെന്ന് ഹരജി പരിഗണിക്കവേ സുപ്രിം കോടതി നിരീക്ഷിച്ചു.

പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരെ ജസ്റ്റിസ് അരുണ്‍ മിശ്ര രൂക്ഷ ഭാഷയില്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്ന് അരുണ്‍ മിശ്ര പറഞ്ഞു. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാം. കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നത്.

പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചു. ഇത് ധാര്‍മികതയ്ക്കും നിരക്കാത്തതാണ്. പണം ലഭിച്ചാല്‍ അഭിഭാഷകര്‍ക്ക് എല്ലാം ആയോ എന്നും ഇവര്‍ക്ക് പണം മാത്രം മതിയോ എന്നും കോടതി ചോദിച്ചു. ഇത്തരം സംഭവം ഇനിയും ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.