2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

എസ്.ബി.ഐയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫിസര്‍ തസ്തികകളിലേക്ക് 24 വരെ അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (എസ്.ബി.ഐ) സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (എസ്.ഒ) തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍ sbi.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അതിന്റെ കോപ്പിയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും എസ്.ബി.ഐ ആസ്ഥാനത്തേക്ക് അയയ്ക്കണം. മാര്‍ച്ച് 24 ആണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി. ആകെ എട്ടു ഒഴിവുകളാണുളളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാവും നിയമിക്കുക.

ഫാക്കല്‍റ്റി തസ്തികകളിലെ വാര്‍ഷിക ശമ്പളം 25 ലക്ഷം മുതല്‍ 40 ലക്ഷം വരെയാണ്. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവിന് വാര്‍ഷിക ശമ്പളമായി 25 ലക്ഷം രൂപ ലഭിക്കും.

ഫാക്കല്‍റ്റി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 28നും 55നും വയസിന് ഇടയിലുള്ളവരും മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ അപേക്ഷിക്കുന്നതിനുളള പ്രായം 30നും 50നും ഇടയിലുമാവണം. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്ത ബിരുദം നേടിയവരായിക്കണം അപേക്ഷകര്‍. ഫാക്കല്‍റ്റി മാര്‍ക്കറ്റിങ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എം.ബി.എ ബിരുദമാണ് യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരാണ് അപേക്ഷിക്കേണ്ടത്. മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം മതിയാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
https://www.sbi.co.in/careers/


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.