2018 May 17 Thursday
അവനവന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവില്ല.
മുഹമ്മദ് നബി (സ)

മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കിയിരുന്ന പിഴ എസ്ബിഐ കുറച്ചു

മുംബൈ: ബാങ്ക് ഇടപാടുകാരുടെ പ്രതിഷേധം ഫലം കണ്ടു. മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കിയിരുന്ന പിഴ എസ്ബിഐ കുറച്ചു.

75 ശതമാനത്തോളമാണ് പിഴത്തുകയില്‍ കുറവു വരുത്തിയത്.

മെട്രോ നഗരങ്ങളിലെ പിഴത്തുക 50 രൂപയില്‍നിന്ന് 15 രൂപയാക്കി കുറച്ചു.

നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവരുടെ പിഴ 40 ല്‍നിന്ന് യഥാക്രമം 12, 10 രൂപയാക്കി.

ഏപ്രില്‍ ഒന്നു മുതല്‍ നടപടി പ്രാബല്യത്തില്‍ വരും.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എട്ടുമാസം കൊണ്ട് 1771 കോടി രൂപയാണ് ബാങ്കുകള്‍ ഇടപാടുകാരില്‍ നിന്ന് ഈടാക്കിയത്. ഇതു കനത്ത വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.