2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക വെട്ടിക്കുറച്ചതില്‍ പ്രശ്‌നമുണ്ടോ? പരിഹാരം ഇതാ

ചില ഡെബിറ്റ് കാര്‍ഡുകള്‍ക്കു മേല്‍ എസ്.ബി.ഐ ഒക്ടോബര്‍ 31 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പിന്‍വലിക്കല്‍ പരിധി 40,000 രൂപയില്‍ നിന്ന് 20,000 രൂപയായി കുറച്ചു. നിരവധി പേരെ ഇതു ബാധിക്കുമെന്നുറപ്പാണ്. കൂടുതല്‍ പണം പിന്‍വലിക്കണമെന്നുണ്ടോ, അതിനു മാര്‍ഗമുണ്ട്.

എ.ടി.എം ഇടപാടില്‍ തട്ടിപ്പു കൂടുന്നുണ്ടെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുകള്‍ക്കാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇനി എന്തു ചെയ്യാം?

ഈ കാര്‍ഡ് ഉടമയാണ് നിങ്ങളെങ്കില്‍ വിഷമിക്കേണ്ട. കൂടുതല്‍ പണം പിന്‍വലിക്കാവുന്ന മറ്റു കാര്‍ഡുകളിലേക്ക് മാറുന്നതാണ് പോംവഴി. ഇതിനായി ബാങ്ക് വഴി അപേക്ഷ നല്‍കാമെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.

ഇനിയും സന്തോഷമായില്ലെങ്കില്‍, എസ്.ബി.ഐ അല്ലാത്ത മറ്റൊരു ബാങ്കില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങി കൂടുതല്‍ പണം പിന്‍വലിക്കാവുന്ന എ.ടി.എം സേവനം ഉപയോഗിക്കാം.

ഡെബിറ്റ് കാര്‍ഡില്‍ നിന്ന് പണം മൊബൈല്‍ വാലറ്റിലേക്കോ ക്രെഡിറ്റ് കാര്‍ഡിലേക്കോ ട്രാന്‍സ്ഫര്‍ ചെയ്തും ഉപയോഗിക്കാമല്ലോ.

വിദഗ്ധര്‍ പറയുന്നത്

എസ്.ബി.ഐ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത് എ.ടി.എമ്മുകളില്‍ പെട്ടെന്നു തന്നെ പണം കാലിയാവുന്നതും കറന്‍സി ക്ഷാമവും കാരണമെന്നാണ്. ഫെസ്റ്റിവല്‍ സീസണുകളില്‍ കൂടുതല്‍ പണം പിന്‍വലിക്കല്‍ നടക്കുന്നതിനാല്‍ കൂടിയാണ് നിയന്ത്രണം കൊണ്ടുവന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.