2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കലാ സാഹിത്യ മേഖലയിലെ നന്മകളെ പരിപോഷിപ്പിക്കാന്‍ അവസരങ്ങള്‍ ഉണ്ടാവണം: സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍

ഷാര്‍ജ: ധാര്‍മിക മൂല്യങ്ങളെ പകര്‍ന്നു നല്‍കുന്ന കലയും സാഹിത്യവും പരിപോഷിപ്പിക്കാനും പുതുതലമുറക്ക് നേരറിവ് നേടാനുമുള്ള അവസരങ്ങള്‍ ഉണ്ടാവണമെന്നും സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പറഞ്ഞു. ഗള്‍ഫ് സത്യധാര ദേശീയ സര്‍ഗലയം ഷാര്‍ജ വാദിനശാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹ്മദ് സുലൈമാന്‍ ഹാജി അധ്യക്ഷനായി. യു.എ.യിലെ മുഴുവന്‍ എമിറേറ്റ്‌സുകളില്‍ നിന്നുള്ള മേഖല, ജില്ല, സോണല്‍ തലങ്ങളില്‍ നിന്ന് അമ്പതില്‍ പരം വൈവിധ്യമാര്‍ന്ന ഇനങ്ങളില്‍ വിജയിച്ച ആയിരത്തോളം പ്രതിഭകള്‍ ആണ് ഏഴോളം വേദികളില്‍ മാറ്റുരുച്ചത്.

സേവന സന്നദ്ധരായ അമ്പതു അംഗങ്ങള്‍ അടങ്ങിയ വിഖായയെ വേദിയില്‍ വെച്ച് സമൂഹത്തിനു സമര്‍പ്പിച്ചു. സയ്യിദ് ഷുഹൈബ് തങ്ങള്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, ആര്‍.വി അലി മുസ്‌ലിയാര്‍, കെ.എം കുട്ടി ഫൈസി അച്ചൂര്‍,അബ്ദുള്ള ചേലേരി, സഹദ് പുറക്കാട്, അബ്ദുല്‍ ഖാദര്‍ ചന്ദങ്കര, റസാഖ് വളാഞ്ചേരി, ഖലീല്‍ റഹ്മാന്‍ കാഷിഫി, അഷ്‌റഫ് ഹാജി വാരം, മൊയ്തു സി.സി, അബു താഹിര്‍ തങ്ങള്‍, നൗഷാദ് തങ്ങള്‍ ഹുദവി, ഹുസൈന്‍ ദാരിമി, ഹൈദര്‍ ഹുദവി, ശാക്കിര്‍ ഹുദവി, അഷ്‌റഫ് ദേശമംഗലം, ഫൈസല്‍ പയ്യനാട്, ഹകീം ടി.പി.കെ, ശറഫുദ്ധീന്‍ ഹുദവി, അസീസ് മുസ്‌ലിയാര്‍, ഇസ്മായില്‍, നൗഷാദ് ഫൈസി, സലീം നാട്ടിക, മന്‍സൂര്‍ മൂപ്പന്‍, നുഹ്മാന്‍ തിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.