2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

വരത്തന്‍മാരും വയസന്‍മാരും വേണ്ട; സേവ് കോണ്‍ഗ്രസിന്റെ പേരില്‍ തൃശൂരില്‍ പോസ്റ്റര്‍

 

തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി വരത്തന്‍മാരും വയസന്‍മാരും വേണ്ടെന്ന് നഗരത്തില്‍ പോസ്റ്റര്‍.
സേവ് കോണ്‍ഗ്രസ് (ഐ) എന്ന പേരിലാണ് പോസ്റ്റര്‍ യുദ്ധം ആരംഭിച്ചിരിക്കുന്നത്.
തൃശൂര്‍ പാര്‍ലമെന്റ് സീറ്റിലേക്ക് കോണ്‍ഗ്രസിനായി സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്ററുകള്‍.
പ്രസ് ക്ലബ്ബ്, കോട്ടപ്പുറം പാലം, ഡി.സി.സി ഓഫിസ് പരിസരം, രാമനിലയ പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിരിക്കുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കുറേക്കാലമായി തൃശൂരിനു പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികളാണ് കോണ്‍ഗ്രസിനായി മത്സരിക്കാനെത്തുന്നത്. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത്തരം സ്ഥാനാര്‍ഥികള്‍ക്കെതിരേ യൂത്ത്‌കോണ്‍ഗ്രസ് അടക്കമുള്ളവര്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിലവില്‍ സുധീരന്റെയും ടി.എന്‍ പ്രതാപന്റെയും ഡീന്‍ കുര്യാക്കോസിന്റെയും പേരുകളാണ് മണ്ഡലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
ഇതിലാരെയെങ്കിലും ലക്ഷ്യംവച്ചാണോ പോസ്റ്ററുകള്‍ എന്നു വ്യക്തമല്ല. പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി നീക്കം ചെയ്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.