2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിലെ അരാംകോ ഡ്രോണ്‍ ആക്രമണം: 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ട് ഏറ്റവും വലിയ വിലവര്‍ധന


തിങ്കളാഴ്ച വര്‍ധിച്ചത് 11 ഡോളറിലേറെ

നിസാര്‍ കലയത്ത്

ജിദ്ദ: സഊദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അരാംകോയില്‍ ആളില്ല വിമാനങ്ങള്‍ ഉപയോഗിച്ച് നടന്ന ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് പതിനൊന്ന് ഡോളറിലേറെ വര്‍ധിച്ചു. നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം വരെ വില വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്. ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്.

ശനിയാഴ്ചയാണ് സഊദി അരാംകോയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ലോകത്തെ ഏററവും വലിയ എണ്ണ സംസ്‌കരണ പ്ലാന്റായ അരാംകോയുടെ അബ്‌ഖൈഖ് പ്ലാന്റിലും, ഖുറൈസിലെ എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്. ഇതേ തുടര്‍ന്ന് പ്ലാന്റ് ഭാഗികമായും താല്‍ക്കാലികമായും അടച്ചിടേണ്ടി വന്നതോടെ സഊദിയുടെ ഉത്പാദനമിടിഞ്ഞിരുന്നു. പത്ത് ദശലക്ഷം ബാരല്‍ വരെ ഓരോ ദിവസവും ആഗോള വിപണിയിലേക്ക് ഒഴുകിയിരുന്നു. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഉത്പാദനം തടസ്സപ്പെട്ടതോടെ ആഗോള വിപണിയിലേക്ക് 5.7 ദശലക്ഷം ബാരലിന്റെ കുറവ് സഊദിയില്‍ നിന്നുണ്ടായി. അതായത് ആഗോള വിപണിയില്‍ നേരിട്ടത് ആറ് ശതമാനം വരെ എണ്ണയുടെ കുറവുണ്ടായി. പ്രശ്‌നം പരിഹരിക്കാന്‍ സമയമെടുക്കും.

ഞായറാഴ്ചക്ക് ശേഷം വിപണി ഇന്ന് തുറന്നതോടെ എണ്ണ വില 60 ഡോളറില്‍ നിന്നും 71 ലേക്കെത്തി. തിങ്കളാഴ്ച മാത്രം വര്‍ധന 11.73 ഡോളറാണ്. വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ബ്രന്റ് ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് 19 ശതമാനം വര്‍ധിച്ച് 71.95 ഡോളറിലെത്തി. യുഎസ് ക്രൂഡ് ഓയില്‍ വില ബാരലിന് 15 ശതമാനം വര്‍ധിച്ച് 63.34 ഡോളറിലുമെത്തി. ആക്രമണത്തിന് പിന്നാലെ ഓഹരി വിപണിയിലും ഇടിവ് നേരിടുകയാണ്. 20 ശതമാനത്തിലേറെ വിലയിങ്ങിനെ ഒറ്റയടിക്ക് വര്‍ധിക്കുന്നത് 28 വര്‍ഷത്തിന് ശേഷമാണ്. 1990ല്‍ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശ കാലത്താണ് ഇതിനു മുമ്പ് വില ഇതുപോലെ കുതിച്ചുയര്‍ന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിതരണം തുടരുകയായിരുന്നു ഉത്പാദക രാഷ്ട്രങ്ങള്‍. ഇപ്പോള്‍ നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണ വില. വില വരും ദിനങ്ങളിലും തുടരുമെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 80 ഡോളറിനടുത്ത് വരെ വില വര്‍ധിക്കുമെന്ന് ചില സാമ്പത്തിക മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അതിനിടെ, ആവശ്യമെങ്കില്‍ യുഎസ് സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ നിന്ന് എണ്ണ വിട്ടുനല്‍കാന്‍ അനുമതി നല്‍കിയതായും, ആഗോള എണ്ണ വിതരണം സുഗമമാക്കുന്നതിനായി എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നത് വേഗത്തിലാക്കാന്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ട്രംപ് പറഞ്ഞു.

Saudis to tap oil reserves after drone attacks on Aramco plants


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.