2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സഊദിയിൽ വാട്സാപ്പ് കോള്‍ സേവനം ഉടന്‍‌ ലഭ്യമാകും

റിയാദ്: സഊദിയിൽ വാട്സാപ്പ് കോളുകൾ ഉടൻ ലഭ്യമായി തുടങ്ങുമെന്ന് സഊദി ടെലി കമ്മ്യുണിക്കേഷൻ അറിയിച്ചു. നേരത്തെ, സുരക്ഷാ വിഷയങ്ങളും ടെലികോം കമ്പനികളുടെ അഭ്യര്‍ഥനയും മാനിച്ചാണ് വാട്സാപ്പ് കോളുകൾക്ക് സഊദിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. വാട്സ്ആപ് കോളുകൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും ഐ.എം.ഒ, മെസെഞ്ചർ തുടങ്ങിയ ആപ്പുകൾ വഴി നിലവിൽ കോളുകളും വീഡിയോ കോളുകളും ലഭ്യമാണ്. വാട്സാപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുന്നോടിയായി ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇതെന്താണെന്ന് അതോറിറ്റി വ്യക്തമാക്കിയില്ല.

എന്നാല്‍ ഉടന്‍ പൂര്‍‌ത്തീകരിക്കുമെന്നും ഇതോടെ വാട്സാപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍‌ ഡയറക്ടര്‍ അലി അല്‍ മുതൈരി അറിയിച്ചു. രാജ്യത്ത് ഇന്റര്‍നെറ്റിന്‍റെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതോറിറ്റി വക്താവ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.