2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

സഊദിയില്‍ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് വാറ്റ് ഒഴിവാക്കാന്‍ ആലോചന

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയില്‍ ഈ വര്‍ഷം തുടക്കം മുതല്‍ നടപ്പിലാക്കിയ വാറ്റ് സമ്പ്രദായത്തില്‍ നിന്നും ആരോഗ്യം, വിദ്യാഭ്യാസ മേഖലകള്‍ ഒഴിവാക്കുമെന്ന് സൂചന. സര്‍ക്കാര്‍ തലങ്ങളില്‍ ഇതേക്കുറിച്ചുള്ള ആലോചന നടക്കുന്നതായി സഊദി ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രാദേശിക ടെലിവിഷനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ധനമന്ത്രി മൂല്യ വര്‍ധിത സേവന നികുതിയില്‍ നിന്നും ഈ മേഖലകള്‍ ഒഴിവാക്കിയേക്കുമെന്ന സൂചന നല്‍കിയത്. പൗരന്മാര്‍ക്ക് ഒഴിച്ച് കൂട്ടാന്‍ പറ്റാത്തതും അടിസ്ഥാന ആവശ്യമാണെന്ന നിലക്കും പരിഗണ നല്‍കിയാണ് നികുതിയില്‍ നിന്നും ഒഴിവാക്കുക.

മൂല്യ വര്‍ധിത സേവന നികുതി തുടക്കത്തില്‍ തന്നെ മരുന്നുകള്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തില്ലെന്നു അതികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെയാണ് ചികിത്സയ്ക്കും വാറ്റ് ഒഴിവാക്കാന്‍ ആലോചന നടക്കുന്നത്. ഈ മേഖലകളില്‍ നികുതിയിളവ് അനുവദിച്ചാല്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും ധനമന്ത്രിവ്യക്തമാക്കി. കൂടാതെ സ്വദേശികള്‍ വാങ്ങുന്ന ആദ്യ വീടിന്റെ വാറ്റു ഒഴിവാക്കാനും ആലോചന നടക്കുന്നുണ്ട്. എന്നാല്‍ ഒന്നിലധികം വീടുള്ളവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അധികൃതര്‍.


 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News