2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

സഊദിയില്‍ പ്രതിരോധമരുന്ന് പ്രവാസി കുട്ടികള്‍ക്കും സൗജന്യം

ജിദ്ദ: സഊദി അറേബ്യയില്‍ പ്രവാസികളുടെ കുട്ടികള്‍ക്കുള്ള പ്രതിരോധമരുന്ന് സൗജന്യമാണെന്ന് ആരോഗ്യമന്ത്രാലയം. പ്രവാസി കുട്ടികള്‍ക്കുള്ള പ്രതിരോധ മരുന്നിന് പണം ഈടാക്കുന്നുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും പ്രതിരോധ മരുന്നിനുള്ള അവകാശം തുല്യമാണ്. പ്രതിരോധ മരുന്നുകള്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യമായി തന്നെ നല്‍കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സഊദി അറേബ്യയില്‍ നാലു വയസില്‍ താഴെ പ്രായമുള്ള 5.60 ലക്ഷം പ്രവാസി കുട്ടികളുണ്ട്. ഏകദേശം 4000 റിയാലിന്റെ പ്രതിരോധമരുന്നുകളും കുത്തിവയ്പുകളും കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.