2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

സഊദിയില്‍ മഴക്കിടെ മലപ്പുറം സ്വദേശി ഷോക്കേറ്റു മരിച്ചു

റിയാദ്: സഊദിയില്‍ തുടരുന്ന കനത്ത മഴക്കിടെ മലപ്പുറം സ്വദേശി ഷോക്കേറ്റു മരിച്ചു. തുവ്വൂര്‍ അക്കരപ്പുറം സ്വദേശി നിയാസ് (28) ആണ് ജിദ്ദയില്‍ ഷോക്കേറ്റ് മരിച്ചത്. ജിദ്ദ റുവൈസില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ചാറ്റല്‍ മഴയ്ക്കിടെ റോഡരികിലെ വിളക്കു കാലില്‍നിന്നാണ് ഷോക്കേറ്റത്. സമീപത്തുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവ സ്ഥലത്തുതന്നെ മരിച്ചു. പിതാവ് അബൂബക്കറിനോടൊപ്പം റുവൈസിലായിരുന്നു താമസം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.