2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയില്‍ പെട്രോകെമിക്കല്‍ പ്ലാന്റില്‍ അപകടം; ഒരു മരണം, നിരവധിപേര്‍ക്ക് പരുക്ക്

റിയാദ്: സഊദിയില്‍ പെട്രോകെമിക്കല്‍ പ്ലാന്റില്‍ നടന്ന അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മദീനക്ക് സമീപമുള്ള ചെങ്കടല്‍ തീരത്തെ വ്യാവസായിക നഗരിയായ യാമ്പുവില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രിയല്‍ (നാറ്റ് പെറ്റ്) കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് അപകട വിവരം പുറത്ത് വിട്ടത്. തീപിടുത്ത ത്തില്‍ ഒരാള്‍ മരിക്കുകയും പതിനൊന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി വ്യവസായ നഗരികളുടെ ചുമതലയുള്ള റോയല്‍ കമ്മീഷന്‍ ഫോര്‍ യാമ്പു ആന്‍ഡ് ജുബൈല്‍ വക്താവ് വ്യക്തമാക്കിയതായി അല്‍ ഇഖ്ബാരിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച്ച വൈകീട്ടാണ് തീപിടുത്തം ഉണ്ടായതെന്നും ഇപ്പോള്‍ തീ നിയന്ത്രണ വിധേയമായെന്നും വ്യാവസായിക നഗരി ഇന്‍ഡസ്ട്രിയല്‍ അപകട ദുരന്ത നിവാരണ സംഘം നിയന്ത്രണ വിധേയമാക്കാനുള്ള ത്വരിതഗതിയിലുള്ള പ്രവര്‍ത്തനത്തിലാണെന്നും റോയല്‍ കമ്മീഷന്‍ ഫോര്‍ യാമ്പു ആന്‍ഡ് ജുബൈല്‍ വക്താവ് അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാദിര്‍ പറഞ്ഞു. പ്ലാന്റ് പ്രവര്‍ത്തനത്തിനിടെ വ്യവസായ പ്രക്രിയയുമായി ബന്ധപ്പെട്ട സാങ്കേതിക ഘടകങ്ങളിലെ വീഴ്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.