2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രവാസി മടക്കം: വന്ദേ ഭാരത് മിഷൻ വിമാന സർവ്വീസിൽ സഊദിയിൽ നിന്ന് വൻ നിരക്കിളവ്, കേരളത്തിലേക്ക് 908 റിയാൽ മാത്രം 

     റിയാദ്: വന്ദേ ഭാരത് മിഷൻ‌ വിമാന സർവ്വീസിൽ വൻ നിരക്കിളവ്. നാലാം ഘട്ടത്തിലാണ് എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചത്. ടിക്കറ്റ് ചാർജും മൂല്യവർധിത നികുതിയുമടക്കം ഏകദേശം 908 റിയാലാണ് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഈടാക്കുന്നത്. വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ജൂലൈ മൂന്നു മുതൽ പത്തുവരെയുള്ള തിയതികളിൽ 11 വിമാനങ്ങളാണ് സഊദിയിലെ റിയാദ്, ദമാം, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് പറക്കുന്നത്. ഈ സർവ്വീസുകളിലാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

      ഇതുവരെയുള്ള സർവീസുകളേക്കാൾ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് എയർ ഇന്ത്യ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 950 റിയാൽ മുതലായിരുന്നു നിരക്ക്. പിന്നീട് 1250 ലെത്തി. മൂന്നാം ഘട്ടം 1700 മുകളിലെത്തിയിരുന്നു. അതേസമയം, കേരളത്തിന്‌ പുറത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് നാലാം ഘട്ടത്തിൽ 1200 റിയാലാണ് ഈടാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.