2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അന്താരാഷ്ട്ര സമുദ്ര സുരക്ഷ സഖ്യത്തില്‍ സഊദിയും ചേര്‍ന്നു

റിയാദ്: അന്താരാഷ്ട്ര ചരക്കു ഗതാഗതം സുഗമാക്കുന്നതിനു വേണ്ടി അമേരിക്കയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സമുദ്ര സുരക്ഷ സഖ്യത്തില്‍ സഊദിയും പങ്കാളികളായി. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യതോടൊപ്പം വിവിധ അറബ് രാജ്യങ്ങള്‍ നേരത്തെ തന്നെ ചേര്‍ന്നിരുന്നു. മേഖലയിലൂടെ കടന്നു പോകുന്ന എണ്ണ കപ്പലുകലടക്കം ചരക്കു ഗതാഗതത്തെ തടസപ്പെടുത്തുന്ന ഭീഷണികളെ നേരിടാനായാണ് സഖ്യം പ്രവര്‍ത്തിക്കുന്നത്.

ഈ സഖ്യത്തില്‍ ചേര്‍ന്നതായി സഊദി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കപ്പലുകള്‍ കടന് പോകുന്ന ഹോര്‍മുസ് കടലിടുക്ക്, ബാബ് അല്‍ മന്‍ദബ്, ഒമാന്‍ ഉള്‍ക്കടല്‍, അറേബ്യന്‍ ഗള്‍ഫ് കടല്‍ എന്നിവിടങ്ങിലാണ് സഖ്യം സുരക്ഷയൊരുക്കുന്നത്. കഴിഞ്ഞ മാസമാണ് ബഹ്റൈന്‍ ഈ സഖ്യത്തില്‍ ചേര്‍ന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.