2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇന്ത്യ വിദേശികള്‍ക്ക് ഉമസ്ഥാവകാശം അനുവദിക്കണം: സഊദി

 

ന്യൂഡല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇന്ത്യ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കണമെന്ന് സഊദി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി സഊദി- ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാന്‍ കാമില്‍ അല്‍ നജാദ് ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

സൗദിയിലെ ബിസിനസുകാര്‍ റിയല്‍ എസ്റ്റേറ്റില്‍ പണം ചെലവഴിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇന്ത്യയിലെ നിയമങ്ങള്‍ ഇതില്‍ നിന്നു വിലക്കുന്നുവെന്ന് അല്‍നജാദ് പറഞ്ഞു.

വിദേശികള്‍ക്ക് ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടമസ്ഥാവകാശം അനുവദിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഇവിടേക്ക് ഒഴുകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, കൃഷിസ്ഥലങ്ങള്‍ വാങ്ങാന്‍ സഊദി പൗരന്മാര്‍ക്ക് അനുമതി നല്‍കാനായി നിയമഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു.

നിയമപ്രശ്‌നങ്ങള്‍ മൂലം സൗദിയും ഇന്ത്യയും തങ്ങളുടെ നിക്ഷേപങ്ങളും ഇടപാടുകളും യു.എ.ഇയും മൗറീഷ്യസും വഴിയാണ് ഇപ്പോള്‍ നടത്തുന്നത്. ഇതില്‍ മാറ്റം വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഔദ്യോഗിക കണക്കനുസരിച്ച് സൗദിയില്‍ 400-500 ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനൗദ്യോഗികമായി ആയിരത്തിലധികവും. റിയാദിലെ 100,000 ഗ്രോസറികളില്‍ 90 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണ് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.