2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ്-19: പ്രതിസന്ധി നേരിടാന്‍ സഊദിയുടെ വക 500 മില്യണ്‍ ഡോളര്‍, എട്ട് ബില്യണ്‍ ഡോളര്‍ ആവശ്യമെന്ന് ജി 20 അധ്യക്ഷ സ്ഥാനം വഹിക്കുന്ന സഊദി

       റിയാദ്: കൊവിഡ്-19 ആഗോള പ്രതിസന്ധി നേരിടാന്‍ എട്ട് ബില്യണ്‍ ഡോളര്‍ ആവശ്യമെന്നു അധ്യക്ഷ സ്ഥാനം വഹിക്കുന്ന സഊദി അറേബ്യ. അടിയന്തരമായി നേരിടുന്നതിനും തയ്യാറെടുപ്പുകള്‍ക്കും പിന്തുണ നല്‍കുവാനും പുതിയ പരീക്ഷങ്ങള്‍ , ചികിത്സകള്‍, വാക്സിനുകള്‍ എന്നിവ വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര സംരക്ഷണ ഉപകരണങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് ഇത്രയും തുക ആവശ്യമായി വരികയെന്ന് ജി-20 സഊദി സെക്രട്ടേറിയറ്റിന്‍റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

      സഊദി അറേബ്യ അഞ്ഞൂറ് മില്യണ്‍ ഡോളര്‍ സംഭാവന പ്രഖ്യാപിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള കാര്യങ്ങള്‍ക്കായുള്ള സഖ്യ (സിഇപിഐ), വാക്സിനുകള്‍ക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള ആഗോള കൂട്ടായ്മയായ ഗവി എന്നിവയിലേക്ക് 150 മില്യണ്‍ ഡോളര്‍ വീതം മുന്നൂറ് മില്യണ്‍ ഡോളറും അന്താരാഷ്ട്ര, പ്രാദേശിക ആരോഗ്യ സംഘടനകള്‍ക്കും അവരുടെ തന്നെ വിവിധ പദ്ധതികള്‍ക്കും 200 മില്യണ്‍ ഡോളറും അടക്കം അഞ്ഞൂറ് മില്യണ്‍ ഡോളറാണ് സഊദി അറേബ്യ നല്‍കുക.

      ആഗോള തലത്തില്‍ എല്ലാ രാജ്യങ്ങളും, സര്‍ക്കാരിതര സംഘടനകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ മേഖല എന്നിവ വൈറസ് ബാധ മൂലം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് നേരിടുന്നതിന് ആവശ്യമായ സാമ്പത്തിക സഹായത്തിനായി കണക്കാക്കുന്ന ഏകദേശ തുകയായ എട്ടു ബില്യണ്‍ ഡോളര്‍ നല്‍കാന്‍ തയ്യാറാകണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News