2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പെരുന്നാളിനോടനുബന്ധിച്ച് സഊദിയിൽ ഏർപ്പെടുത്തിയ മുഴു സമയ പഞ്ചദിന കർഫ്യൂ നിലവിൽ വന്നു

      റിയാദ്: പെരുന്നാളിനോടനുബന്ധിച്ച് സഊദിയിൽ ഏർപ്പെടുത്തിയ മുഴുവൻ സമയ പഞ്ചദിന കർഫ്യൂ നിലവിൽ വന്നു. ഇന്നലെ വൈകിട്ട് 5 മണി മുതൽ നിലവിൽ വന്ന കർഫ്യു മെയ് 27 ബുധനാഴ്ച വരെ കർഫ്യൂ നില നിൽക്കും. അതേ സമയം കർഫ്യൂ സമയത്ത് ഇരുപതിലധികം വ്യാപാര വാണിജ്യ മേഖലകൾക്ക് പ്രവർത്തനാനുമതിയുണ്ടാകുമെന്ന് സഊദി വാണിജ്യ മന്ത്രാലയ വാക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു. ഓൺലൈനിൽ നിന്നുള്ള പ്രത്യേക പാസുകൾ വാങ്ങിയായിരിക്കണം അത്യാവശ്യ കാര്യങ്ങൾക്കായി പുറത്ത് പോകേണ്ടത്. അല്ലാത്ത പക്ഷം വൻ പിഴ ഈടാക്കും. 

     ഫാക്ടറികൾ, ലബോറട്ടറികൾ, ഹൈപർമാർക്കറ്റുകൾ, റെസ്റ്റോറൻ്റ്, പെട്രോൾ പംബുകൾ എന്നിവയും കൂടാതെ, പെട്രോൾ പമ്പിലെ  പഞ്ചർ കടകൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയവ പോലുള്ളവയും പ്രവർത്തിപ്പിക്കാം. വെജിറ്റബിൾ ഷോപ്പുകൾ, ഫ്രൂട്സ്, ഇറച്ചിക്കടകൾ, ഫുഡ് ഫാക്ടറികൾ, വെയർ ഹൗസ്, ഫാർമസി, ആശുപത്രി, ക്ളിനിക്കുകൾ തുടങ്ങി ആരോഗ്യ മേഖല സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിപ്പിക്കുന്നതിനു അനുമതിയുണ്ട്. ഗ്യാസ് സെൻ്ററുകൾ, ഹോം മെയിൻ്റനൻസ്, പ്ളംബിംഗ്, ഇലക്ട്രിക്കൽ ടെക്നീഷ്യന്മാർ, എ സി ടെക്നീഷ്യന്മാർ തുടങ്ങിയവക്കും കർഫ്യൂ സമയത്ത് അനുമതി വാങ്ങി പ്രവർത്തിക്കാം. റെസ്റ്റോറൻ്റുകൾക്ക് ആപുകൾ വഴിയോ മറ്റോ ഉള്ള ഡെലിവറി സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ.  കർഫ്യൂ സമയത്ത് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ തവക്കൽനാ ആപ് മുഖേനയാണു അപേക്ഷിക്കേണ്ടത്.

      അതേസമയം,  ബുധനാഴ്ച വരെയുള്ള കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങണമെങ്കില്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് അനുമതി വേണമെന്ന് പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. സ്വകാര്യ, സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ഇന്ന് മുതല്‍ പുതിയ പാസുകളാണ് അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ കൈവശമുള്ള പാസുകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പോയി അപ്‌ഡേറ്റ് ചെയ്യണമെന്ന് നഗരഗ്രാമ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.