2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ ആശങ്ക ഉയർത്തി വൈറസ് വ്യാപനം, ഇന്ന് സ്ഥിരീകരിച്ചത് 2593 വൈറസ് ബാധ, 3026 മോചനം. 08 മരണം

ആകെ വൈറസ് ബാധ 57345 , രോഗമുക്തി 28748 , ചികിത്സയിൽ 28277, മരണം 320

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 08 പേർ മരിച്ചതായും 2593 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 320 ആയും വൈറസ് ബാധിതർ 57345 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 28718 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 237 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 3026 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 28748 ആയും ഉയർന്നു.

     തിങ്കളാഴ്ച്ച സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകൾ ഇങ്ങനെയാണ്. റിയാദ് 642, മക്ക 510, ജിദ്ദ 305, മദീന 245, ദമാം 174, ഹുഫൂഫ് 147, ഖോബാർ 133, ഖത്വീഫ് 71, ത്വായിഫ് 64, ദിരിയ 44, ദഹ്‌റാൻ 34, ജുബൈൽ 33, ഹസം അൽ ജലാമിദ് 23, ബുറൈദ, അസിഹൻ (18 വീതം), യാമ്പു 16, ബഖീഖ് 10, തബൂക്, ശറൂറ, അൽഖർജ് (09 വീതം), ദിബാ, ഹായിൽ (08 വീതം), മൻഫദ അൽ ഹുദൈദ 07, ഹഫർ അൽ ബാത്വിൻ 06, അൽ ജഫർ, ജദീദ് അറാർ (04 വീതം), മഹദ് അൽ ദഹബ്‌, ഖുലൈസ്, അൽറൈൻ, റമാഹ് (03 വീതം), ഖമീസ് മുശൈത്, മഹായിൽ അസീർ, റാസ്‌തന്നൂറ, അറാർ, ഹോത്ത ബനീ തമീം, റൗദത്തുൽ അറദ്, ദവാദ്മി, അസുൽഫി (02 വീതം), അൽ ഖർജ്, നാരിയ, ഉനൈസ, അൽ ഖുറ, അൽ ഗസാല, സുലൈമാനിയ, താദിഖ്, അൽ മജ്മഅ, ലൈല, വാദി അൽ ദിവാസിർ,അൽ സുലൈൽ, ഹോത്താ സുദൈർ, വതീലാൻ, മറാത് എന്നിവിടങ്ങളിൽ ഓരോ വൈറസ് ബാധ കേസുകളുമാണ് ഇന്ന് സ്ഥിരീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.