2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ ഇന്ന് 1,742 രോഗ മുക്തി, 42 മരണം, 2,779 പുതിയ രോഗികൾ 

ആകെ വൈറസ് ബാധിതർ 232,259, രോഗമുക്തി 167,138, മരണം 2,223, ഗുരുതരാവസ്ഥയിൽ 2,245 രോഗികൾ

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: സഊദിയിൽ ഇന്ന് കൊവിഡ് വൈറസ് ബാധയേറ്റു 42 പേർ മരണപ്പെടുകയും കഴിഞ്ഞ 24 മണിക്കൂറിനിടെ 1,742 രോഗികൾ രോഗ മുക്തരാകുകയും ചെയ്‌തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,779 ആളുകളിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം, നിലവിൽ 2,245 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

      ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ രേഖപ്പെടുത്തിയത് റിയാദിലാണ്. ഇവിടെ 247 വൈറസ് ബാധയാണ് കണ്ടെത്തിയത്. ജിദ്ദ 191, ഹുഫൂഫ്‌ 164, ദമാം 157, മക്ക 157, ത്വായിഫ് 119, ഖമീസ് മുശൈത് 119 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ 62898 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

      ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2223 ആയും വൈറസ്  ബാധിതർ 232,259 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,742 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 167,138 ആയും ഉയർന്നു.

കഴിഞ്ഞയാഴ്ച്ച മുതൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ അൽപം ആശ്വാസ നിലയാണ് കൈക്കൊള്ളുന്നതെന്നും അത്യാഹിത വിഭാഗത്തി അടിയന്തിര ചികിത്സായിൽ കഴിയുന്നവരിൽ പകുതിയും അറുപത് വയസ്സ് പിന്നിട്ടവരാണെന്നും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.