2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ ഇന്നും ആശ്വാസ ദിനം; 2,704 രോഗ മുക്തി, 20 മരണം, 2,852 പുതിയ രോഗികൾ 

ആകെ വൈറസ് ബാധിതർ 235,111, രോഗമുക്തി 169,842, മരണം 2,243, ഗുരുതരാവസ്ഥയിൽ 2,235 രോഗികൾ

അബ്‌ദുസ്സലാം കൂടരഞ്ഞി

  റിയാദ്: സഊദിയിൽ ഇന്ന് വീണ്ടും ആശ്വാസം പകരുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് വൈറസ് ബാധയേറ്റുള്ള മരണം സമീപ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 20 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. 2,704 രോഗികൾ രോഗ മുക്തരാകുകയും ചെയ്‌തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,852 ആളുകളിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം, നിലവിൽ 2,235 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

      ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ രേഖപ്പെടുത്തിയത് റിയാദിലാണ്. ഇവിടെ 258 വൈറസ് ബാധയാണ് കണ്ടെത്തിയത്. ജിദ്ദ 235, ഹുഫൂഫ്‌ 203, ദമാം 177 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ 63,026 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

      ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,243 ആയും വൈറസ്  ബാധിതർ 235,111 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,704 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 169,842 ആയും ഉയർന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.