2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ രോഗ മുക്തർ ഒന്നര ലക്ഷത്തിലേക്ക്; ഇന്ന് 4,398 രോഗമുക്തി, 52 മരണം, 4,207 പുതിയ രോഗികൾ, ഖത്വീഫിൽ 437 വൈറസ് ബാധിതർ

ആകെ വൈറസ് ബാധിതർ 213,716 രോഗമുക്തി 149,634, മരണം 1,969 ഗുരുതരാവസ്ഥയിൽ 2,254 രോഗികൾ

അബ്ദുസ്സലാം കൂടരഞ്ഞി 

      റിയാദ്: സഊദിയിൽ ഇന്ന് 52 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,207 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 4,398 രോഗികളാണ് രോഗ മുക്തി നേടിയത്.

      അതേസമയം, നിലവിൽ 2,254 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചത് കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലാണ്. ഇവിടെ 437 വൈറസ് ബാധയാണ് കണ്ടെത്തിയത്. 

   ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,969 ആയും വൈറസ്  ബാധിതർ 213,716 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 4,398 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 149,634 ആയും ഉയർന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.