2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ ഇന്ന് ഇന്ന് 1,890 രോഗ മുക്തി, 21 മരണം,1,573 പുതിയ രോഗികൾ

ആകെ വൈറസ് ബാധിതർ 277,478, രോഗമുക്തി 237,548, മരണം 2,887, ഗുരുതരാവസ്ഥയിൽ 2,016 രോഗികൾ

 

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,890 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 21 രോഗികൾ മരണപ്പെടുകയും 1,573 പുതിയ രോഗികളെ സ്ഥിരീകരിക്കക്കുകയും ചെയ്‌തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് റിയാദിൽ മാത്രമാണ് നൂറിലധികം വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

102 വൈറസ് ബാധയാണ് ഇവിടെ കണ്ടെത്തിയത്. ആറു നാഗരികളിൽ മാത്രമാണ് അമ്പതിലധികം വൈറസ് ബാധയും കണ്ടെത്തിയത്. മക്ക 89, ദമാം 72, ഹുഫൂഫ് 61, മദീന 55, ഖമീസ് മുശൈത് 52, ഹായിൽ 51 എന്നിങ്ങനെയാണ് കണക്കുകൾ.

      37,043 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 2,016 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

     ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,887 ആയും വൈറസ്  ബാധിതർ 277,478 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,890 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 237,548ആയും ഉയർന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.