2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രോഗമുക്തിയിൽ വൻ വർധനവുമായി സഊദി; ഒറ്റ ദിവസം വൈറസ് മുക്തരുടെ എണ്ണം മുവ്വായിരം കവിഞ്ഞു, രോഗ ബാധിതരിൽ 86 ശതമാനം യുവാക്കൾ, അറിയാം പൂർണ്ണ വിവരങ്ങൾ

അബ്‌ദുസ്സലാം  കൂടരഞ്ഞി      

        റിയാദ്: സഊദിയിൽ ദിനം പ്രതിയുള്ള വൈറസ് ബാധ നിരക്ക് ഉയരുമ്പോൽ തന്നെ വൈറസ് ബാധിതരുടെ രോഗ മോചനത്തിന്റെ എണ്ണം വർധിക്കുന്നത് ആശ്വാസം പകരുന്നു. തിങ്കളാഴ്ച്ച വൈറസ് ബാധ 2500 പിന്നിടുമ്പോൾ തന്നെ മോചനം നേടിയവരുടെ എണ്ണം മുവ്വായിരം കടന്നതായാണ് കണക്കുകൾ. തിങ്കളാഴ്ച്ച സ്ഥിരീകരിച്ച 2593 വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ യുവാക്കളാണ്. 86 ശതമാനമാണ് യുവാക്കൾ. കുട്ടികൾ 11 ശതമാനവും പ്രായമേറിയവർ 03 ശതമാനവുമാണ്. രാജ്യത്തെ പ്രവാസികളാണ് ഇവരിൽ ബഹുഭൂരിഭാഗവും. 56 ശതമാനം വിദേശികളും 44 ശതമാനം സ്വദേശികളുമാണ് വൈറസ് ബാധിതർ. 75 ശതമാനം പുരുഷന്മാരും 25 ശതമാനം സ്‌ത്രീകളും ഉൾപ്പെടും. രാജ്യത്ത് ഇതിനകം 601,954 വൈറസ്  ടെസ്‌റ്റുകളാണ് നടത്തിയിട്ടുള്ളത്. രാജ്യത്തെ 137 പ്രദേശങ്ങളിൽ വൈറസ് സ്ഥിരീകരിച്ചു.

     ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത് മക്കയിലാണ്. നിലവിലെ വൈറസ് ബാധ കണക്കുകൾ. മക്ക 11,776, റിയാദ് 10,818, ജിദ്ദ 9,590, മദീന 7,847, ദമാം 3,846, ഹുഫുഫ് 2,537, ജുബൈൽ 2,009, ത്വായിഫ് 1,343, ഖോബാർ 1,289, ബൈഷ് 698, ഖത്തീഫ് 575, തബൂക് 518, ദിരിയ 391, ബുറൈദ 337, യാമ്പു 330, ദഹ്‌റാൻ 294, ഹദ്ദ 169, സ്വഫ്‌വ 168, അൽ ഖർജ് 133, ബിഷ 128, ഖമീസ് മുശൈത് 127, ഖുൻഫുദ 127, മജ്മഅ 113, ഉനൈസ 109, ഹായിൽ 100.

    എന്നാൽ ഇവരിൽ ചികിത്സയിൽ കഴിയുന്നവർ ഇപ്രകാരമാണ്. ജിദ്ദ 5,118, റിയാദ് 5,000, മക്ക 4,686, മദീന 3,340, ദമാം 2,283, ജുബൈൽ 1,318, ത്വായിഫ് 1,014, ഖോബാർ 938, ഹുഫുഫ് 938, ദിരിയ 330, ഖത്വീഫ് 318, തബൂക് 261, ബുറൈദ 212, യാമ്പു 210, ദഹ്‌റാൻ 207, ബൈഷ് 171, സ്വഫ്‌വ 168, ഹദ്ദ 165, അൽ മജ്മ: 109. ഏറ്റവും കൂടുതൽ വൈറസ് ബാധ കണക്കുകളിലും ചികിത്സയിൽ കഴിയുന്ന കണക്കുകളിലും നൂറിലധികം രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ കണക്കുകൾ മാത്രമാണിവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ 114 സ്ഥലങ്ങളിൽ നൂറുൽ താഴെ വൈറസ് ബാധ സ്ഥിരീകരിക്കുകയോ നിലവിൽ രോഗികൾ ചികിത്സയിൽ കഴിയുകയോ ചെയ്യുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News