2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ ഇന്ത്യക്കാരുടെ മരണം കൂടുന്നു; രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചത് കൊവിഡ് 09 മരണം, 2148 വൈറസ് മുക്തർ, പുതിയ വൈറസ് ബാധ 2235

ആകെ വൈറസ് ബാധ 74795, രോഗമുക്തി 45668, ചികിത്സയിൽ 28728, മരണം 399

 

അബ്‌ദുസ്സലാം കൂടരഞ്ഞി

      റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 09 പേർ മരിച്ചതായും 2235 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 399 ആയും വൈറസ് ബാധിതർ 74795 ആയും ഉയർന്നിട്ടുണ്ട്.

    ഇവരിൽ 28728 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. 384 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 2148 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 45665 ആയും ഉയർന്നു. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ യുവാക്കൾ 85 ശതമാനവും 11 ശതമാനം കുട്ടികളും 04 ശതമാനം പ്രായമേറിയവുമാണ്. പുരുഷന്മാർ 73 ശതമാനവും സ്‌ത്രീകൾ 27 ശതമാനവുമാണ്. കഴിഞ്ഞ മണിക്കൂറിനിടെ 18545 ആളുകളിലാണ് വൈറസ് ടെസ്റ്റ് നടത്തിയത്. ഇതിനകം രാജ്യത്ത് 722079 വൈറസ് ടെസ്‌റ്റുകളാണ് ആരോഗ്യ മന്ത്രാലയം പൂർത്തിയാക്കിയത്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.