2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് 19: സഊദിയിൽ നാലാമത്തെ മരണം, 99 പുതിയ കേസുകൾ, വൈറസ് ബാധിതരുടെ എണ്ണം 1203 ആയി ഉയർന്നു

       റിയാദ്: സഊദിയിൽ കൊവിഡ് -19 വൈറസ്  ബാധയേറ്റ് ഒരാൾ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം നാലായി ഉയർന്നു. പുതുതായി 99 പേർക്ക് കൂടി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1203 ആയി ഉയർന്നു. ഇന്ന് രണ്ട് പേര്‍ കൂടി രോഗ മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം മുപ്പത്തി ഏഴായി ഉയർന്നു. റിയാദിലാണ് ഇന്നത്തെ മരണം നടന്നത്. 
        ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 41 എണ്ണം തലസ്ഥാന നഗരിയായ റിയാദിലാണ്. ഇതോടെ റിയാദിൽ മാത്രം വൈറസ് ബാധിതരുടെ എണ്ണം 485 ആയി ഉയർന്നു. കൂടാതെ, ജിദ്ദ 18, മക്ക 12,  ഖത്വീഫ് 12, മദീന 06, തബൂഖ് 03, ഖമീസ് മുശൈത് 03, അബഹ, ഹുഫൂഫ്, സൈഹാത്, ഖോബാർ എന്നിവിടങ്ങളിൽ ഓരോ കേസുകൾ എന്നിവയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 10 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 89 പേര്‍ക്ക് സമൂഹ വ്യാപനം വഴിയാണ് രോഗമുണ്ടായത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.