2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ ഇന്ന് റെക്കോർഡ് രോഗ മുക്തി; ഒറ്റ ദിനം 7,718 രോഗ മുക്തി, 40 മരണം, 2,692 പുതിയ രോഗികൾ 

ആകെ വൈറസ് ബാധിതർ 237,2803, രോഗമുക്തി 177,560, മരണം 2,283, ഗുരുതരാവസ്ഥയിൽ 2,230 രോഗികൾ

അബ്ദുസ്സലാം കൂടരഞ്ഞി

     റിയാദ്: സഊദിയിൽ ഇന്ന് വീണ്ടും ആശ്വാസം പകരുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ന് റെക്കോർഡ് രോഗ മുക്തിയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,718 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  അതേസമയം, 40 രോഗികൾ മരണപ്പെടുകയും 2,692 പുതിയ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നിലവിൽ 2,230 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

       ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ രേഖപ്പെടുത്തിയത് ജിദ്ദയിലാണ്. ജിദ്ദയിൽ 263 വൈറസ് ബാധയാണ് കണ്ടെത്തിയത്. ഹുഫൂഫിൽ 220, റിയാദ് 211, മുബാറസ് 189, അബഹ 141, ദമാം 134, ഹായിൽ 112 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ 57,960 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 63,026 രോഗികളായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്നത്. 

        ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,283 ആയും വൈറസ്  ബാധിതർ 237,803 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 7,718 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 177,560 ആയും ഉയർന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.