2019 December 15 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സഊദി അരാംകോ ഐപിഒ: സബ്‌സ്‌ക്രൈബ് ചെയ്‌തത്‌ 119.1 കോടി ഷെയറുകൾ

റിയാദ്: സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ വ്യക്തികൾക്കായി നീക്കി വെച്ച ഓഹരി സബ്‌സ്‌ക്രിപ്ഷൻ ലക്ഷ്യം കവിഞ്ഞതായി സഊദി അറാംകോ ഓഹരി സബ്‌സ്‌ക്രിപ്ഷൻ മാനേജർ സാംബ കാപിറ്റലിന്റെ വൈസ് ചെയർമാൻ റാനിയ നശാർ അറിയിച്ചു. വ്യാഴാഴ്ച്ചയായിരുന്നു വ്യക്തികൾക്കുള്ള അവസാന സപ്‌ക്രിപ്‌ഷൻ ദിനം. നവംബർ പതിനേഴു മുതൽ ഇന്നലെ വരെയായി വരെയായി 3813 കോടിയിലേറെ റിയാൽ വിലവരുന്ന 119.1 കോടി ഷെയറുകളാണ് വ്യക്തികൾ സബ്‌സ്‌ക്രൈബ് ചെയ്‌തത്‌. വ്യാഴാഴ്ച്ച ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം വ്യക്തികൾക്ക് നീക്കിവെച്ച ഷെയറുകൾ ആകെ 41,72,815 പേരാണ് സബ്‌സ്‌ക്രൈബ് ചെയ്‍തത്. ഇവരിൽ സഊദി പ്രവാസികളായ നിരവധി മലയാളികളുമുണ്ട്.

          വ്യക്തികൾക്കുള്ള സമയ പരിധി അവസാനിച്ചെങ്കിലും സ്ഥാപനങ്ങള്‍ക്ക് അടുത്ത മാസം നാല് വരെ ഓഹരി വാങ്ങാം. അന്തിമ കണക്കുകള്‍ പുറത്ത് വരുമ്പോൾ ലോക റെകോര്‍ഡ് അരാംകോ മറികടക്കുമെന്നാണ് സൂചന. വില്‍പന 100 ശതമാനം കവിഞ്ഞെങ്കിലും ഓഹരിയുടെ അന്തിമ മൂല്യം ഡിസംബര്‍ അഞ്ചിനാണ് പ്രഖ്യാപിക്കുക. അര ശതമാനം (100 കോടി) ഓഹരികളാണ് വ്യക്തികൾക്കു വേണ്ടി നീക്കിവെച്ചിരുന്നതെങ്കിൽ സ്ഥാപനങ്ങൾക്ക് ഒരു ശതമാനം ഓഹരികൾ (200 കോടി ഷെയറുകൾ) ആണ് നീക്കിവെച്ചിരിക്കുന്നത്.

        30 റിയാൽ മുതൽ 32 റിയാൽ വരെയാണ് സഊദി അറാംകോ ഓഹരി വില ശ്രേണിയായി പ്രഖ്യാപിച്ചിരിക്കുന്നത് . കമ്പനിയുടെ 20,000 കോടി ഷെയറുകളിൽ ഇതിന്റെ ഒന്നര ശതമാനത്തിന് തുല്യമായ 300 കോടി ഓഹരികളാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുന്നത്. ഇതു പ്രകാരം സഊദി അറാംകോയുടെ ഓഹരി മൂല്യം 1.6 ട്രില്യൺ ഡോളർ മുതൽ 1.71 ട്രില്യൺ ഡോളർ വരെയാണെന്നാണ് (6 ട്രില്യൺ റിയാൽ മുതൽ 6.4 ട്രില്യൺ റിയാൽ വരെ) കണക്കാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.