2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദി കർഫ്യു: വ്യാഴം മുതൽ ഘട്ടം ഘട്ടമായി ഇളവ്: ആരോഗ്യ മന്ത്രി  

അബ്ദുസ്സലാം കൂടരഞ്ഞി 

     റിയാദ്: സഊദിയിൽ ഏർപ്പെടുത്തിയ കർഫ്യുവിൽ വ്യാഴം മുതൽ ഘട്ടം ഘട്ടമായി ഇളവു വരുത്താൻ തീരുമാനം. ഓരോ പ്രദേശത്തെയും കണ്ടെത്തുന്ന വൈറസ് കേസുകളും രോഗമുക്തിയും അവലോകനം ചെയ്തിട്ടായിരിക്കും തീരുമാനം കൈക്കൊള്ളുക. സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയാണ് ഇക്കാര്യം അറിയിച്ചത്.

 

     നിലവിൽ ശനിയാഴ്ച മുതൽ രാജ്യത്ത് ആകമാനം മുഴു സമയം നീളുന്ന കർഫ്യു തുടർന്ന് വരികയാണ്. വ്യാഴാഴ്ച ഇത് അവസാനിക്കുന്നതോടെയാണ് കർഫ്യു ഇളവിൽ തീരുമാനം ഓരോ പ്രദേശങ്ങളെയും അവലോകനം ചെയ്ത് തീരുമാനം കൈക്കൊള്ളുക.ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആശുപത്രികളുടേയും ആരോഗ്യ സംവിധാനത്തിന്റെയും ശേഷി, നേരത്ത രോഗ ബാധ കണ്ടെത്തുന്നതിനുള്ള പരിശോധന വ്യാപിപ്പിക്കല്‍ എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള നടപടികളെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

       പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തുന്നത് രാജ്യത്തെ കൂടുതൽ നിയന്ത്രണത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ് മാസ്കുകളും കൈയ്യുറകളും ഉപയോഗിച്ച് ആളുകൾ വീട് വിടുമ്പോൾ മുൻകരുതൽ നടപടികൾ തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.